തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ താഴെതിരുവമ്പാടി, മിൽമുക്ക് പ്രദേശങ്ങളിൽ മഞ്ഞപ്പിത്ത രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യവകുപ്പ് .
ജനപ്രതികളുടെയും ആരോഗ്യ പ്രവർത്തകരുടെയും കുടുംബശ്രീ, ആശ, അംഗനവാടി പ്രവർത്തകരുടെയും തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.
സൂപ്പർ ക്ലോറിനേഷൻ, ബോധവൽക്കരണക്ലാസ്സ് , വീട് കയറി നോട്ടീസ് വിതരണം , മൈക്ക് അനൗൺസ്മന്റ് എന്നീ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
ഭക്ഷണം ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധനയും ഊർജിതമാക്കിയിട്ടുണ്ട്.
താഴെ തിരുവമ്പാടി, യുസിമുക്ക് , പാതിരമണ്ണ് എന്നീ പ്രദേശങ്ങളിലായി നവംബർ മാസത്തിൽ 7 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
മഞ്ഞപ്പിത്തരോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പൊതുജനങ്ങൾ താഴെപ്പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് എഫ്എച്ച്സി മെഡിക്കൽ ഓഫീസർ ഡോ.കെ.വി പ്രിയ അറിയിച്ചു.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, കുടിവെള്ളം ക്ലോറിനേറ്റ് ചെയ്യുക ,
ഭക്ഷണം കഴിക്കുന്നതിനു മുൻപും മലവിസർജനത്തിനു ശേഷവും കൈകൾ സോപ്പിട്ടു കഴുകുക, മഞ്ഞപ്പിത്തം ബാധിച്ചവർ ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യരുത്, ജൂസ് മറ്റു പാനീയങ്ങൾ എന്നിവ തിളപ്പിച്ചാറിയ വെള്ളത്തിൽ മാത്രം തയ്യാറാക്കുക, രോഗിഉപയോഗിച്ച് വസ്തുക്കൾ മറ്റുള്ളവർ ഉപയോഗിക്കരുത് , രോഗികളായ കുട്ടികളെ സ്കൂളിലേക്ക് അയക്കരുത്.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൈസ് പ്രസിഡണ്ട് കെ എ അബ്ദുൽമാൻ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, വാർഡ് മെമ്പർ കെ എ മുഹമ്മദലി, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ മുഹമ്മദ് ഷമീർ പി പി , ശ്രീജിത്ത് കെ ബി , ഷാജു കെ , മുഹമ്മദ് മുസ്തഫ ഖാൻ എന്നിവർ നേതൃത്വം നൽകി.
Post a Comment