ബേപ്പൂർ : ബേപ്പൂർ സർവീസ് സഹകരണ ബാങ്ക്, ഭരണസമിതിയും ജീവനക്കാരും, 15 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന എം. പുരുഷോത്തമന്, ബേപ്പൂർ ബിസി റോഡ് എടത്തൊടി ഹാളിൽ വെച്ച് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

യാത്രയയപ്പ് സമ്മേളനം, സിപിഐ(എം ) ഫറോക്ക് ഏരിയ സെക്രട്ടറിയും, ജില്ലാ കമ്മിറ്റി അംഗവുമായ ടി.രാധാ ഗോപി ഉദ്ഘാടനം ചെയ്തു.

കേരള കോ. ഓ പ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ ഏരിയ ജോയിന്റ് സെക്രട്ടറി കെ അനൂപ്. പുരുഷോത്തമന്റെ സേവന പ്രവർത്തനങ്ങളെ സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. എം
പുരുഷോത്തമന് ബാങ്കിന്റെ ഉപഹാരം ടി രാധാ ഗോപിയും,
യൂണിയന്റെ ഉപഹാരം
യൂണിയൻ ഏരിയ സെക്രട്ടറി സി. ഷിജുവും, ഏരിയ പ്രസിഡണ്ട്
പി ബേബിയും ചേർന്ന് സമ്മാനിച്ചു.

ബാങ്ക് വൈസ് പ്രസിഡണ്ട്, കെ.വി ശിവദാസൻ, ബാങ്ക് മുൻ പ്രസിഡണ്ട്, കെ. രാജീവ്, ബാങ്ക് മുൻ സെക്രട്ടറി എം ജയപ്രകാശ്, ബാങ്ക് ഡയറക്ടർമാരായ ടി.രാധാകൃഷ്ണൻ, തിരുവച്ചിറ മോഹൻദാസ്, അഡ്വക്കേറ്റ്എടത്തൊടി രാധാകൃഷ്ണൻ,ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി പി. ബീന, യൂണിയൻ എക്സിക്യൂട്ടീവ് മെമ്പറായ, പി എം ശിവപ്രസാദ്, യൂണിറ്റ് പ്രസിഡണ്ട് യു സുരേശൻ, ട്രഷറർ. എ രാഗേഷ്, കലക്ഷൻ ഏജന്റ് പി രാധാകൃഷ്ണൻ, എന്നിവർ ആശംസ പ്രസംഗം നടത്തി.

ബാങ്ക് സെക്രട്ടറി വി കെ രാധാദേവി, യാത്രയയപ്പ് സമ്മേളനത്തിന് സ്വാഗതം ആശംസിക്കുകയും, ബാങ്ക് പ്രസിഡണ്ട് കെ ആനന്ദ് കുമാർ അധ്യക്ഷത വഹിക്കുകയും, കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ യൂണിറ്റ് സെക്രട്ടറി ടി. റുമീസ് നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post