കട്ടിപ്പാറ: ഉദ്യോഗാർത്ഥികളായ യുവതി യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിന് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന "എന്റെ തൊഴിൽ എന്റെ അഭിമാനം" പദ്ധതിയുടെ ഭാഗമായുള്ള രജിസ്റ്റർ ചെയ്യിക്കുന്ന സ്റ്റെപ്പ്അപ്പ് ക്യാമ്പയിൻ ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം & വായനശാലയിൽ നടത്തി.
ചമൽ അംബേദ്കർ സാംസ്‌കാരികനിലയം & വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ DWMS രജിസ്ട്രേഷൻ ക്യാമ്പയിൻ കൊടുവള്ളി ബ്ലോക്ക് കോർഡിനേറ്റർ അൻഷാദ് മലയിൽ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക നിലയം പ്രസിഡണ്ട് കെ.വി സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷനായി
താമരശ്ശേരി പഞ്ചായത്ത് കമ്മ്യൂണിറ്റി അംബാസിഡർ ശരണ്യ പദ്ധതിയെകുറിച്ച് സംസാരിച്ചു.സാംസ്‌കാരിക നിലയം സെക്രട്ടറി രാജൻ കെ.പി ,ഗോകുൽ ചമൽ ഷീലത വിജയൻ എന്നിവർ സംസാരിച്ചു.
Post a Comment