താമരശ്ശേരി: ജൽജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതിയുടെ ഭാഗമായി കുഴിയെടുത്ത് ഗതാഗതം ദുഷ്കരമാക്കിയ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ പുന:സ്ഥാപന പ്രവർത്തികൾ വൈകുന്നതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദ്ധതിയുടെ കരാർ ഏറ്റെടുത്ത കരാർ കമ്പനിയുടെ ഓഫീസ് ഉപരോധിച്ചു. കഴിഞ്ഞദിവസമാണ് നേതാക്കൾ താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന കരാറുകാരുടെ ഓഫീസ് ഉപരോധിച്ചത്..

 പൈപ്പിടുന്നതിന് വേണ്ടി കുഴിയെടുത്ത താമരശ്ശേരി പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ ഒന്നടങ്കം തകർന്നിരിക്കുകയാണ്.ഇതുമൂലം പഞ്ചായത്തിലെ എല്ലാ ഭാഗത്തും ഗതാഗതം ദുസ്സഹമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുസ്ലിംലീഗ് നേതാക്കൾ കരാറുകാരുടെ ഓഫീസ് ഉപരോധിച്ചത്. എത്രയും പെട്ടെന്ന് റോഡുകൾ പൂർവസ്ഥിതിയിലാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പുന:സ്ഥാപന പ്രവർത്തികൾ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കരാറുകാർ നേതാക്കൾക്ക് ഉറപ്പു നൽകി. പി.എസ് മുഹമ്മദലി, പി.പി ഹാഫിസ് റഹ്മാൻ, എം. സുൽഫീക്കർ, പി.ടി ബാപ്പു, പി.പി ഗഫൂർ, എൻ.പി മുഹമ്മദ്
ലി മാസ്റ്റർ, റഹീം എടക്കണ്ടി, മജീദ് കാരാടി,  ബഷീർ ചുങ്കം സി.എൻ നാസർ, കമ്മു ചുങ്കം, സി. മാമു തുടങ്ങിയവർ പങ്കെടുത്തു.

ചിത്രം...  ജൽ ജീവൻ മിഷൻ പ്രവർത്തിയുമായി ബന്ധപ്പെട്ട് കുഴിയെടുത്ത് തകർന്ന താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി കരാർ കമ്പനി ഓഫീസ് ഉപരോധിക്കുന്നു..

Post a Comment

Previous Post Next Post