കോടഞ്ചേരി : വേളംകോട് സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെയും കോടഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സ്നേഹാരാമം പദ്ധതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി കല്ലന്ത്രമേട് ബസ് സ്റ്റോപ്പ് ക്ലീൻ ചെയ്ത് വോളണ്ടിയേഴ്സ് തയ്യാറാക്കിയ ചെടിച്ചട്ടികൾ ഡിവൈഡറിലും പരിസരങ്ങളിലും വെച്ച് മനോഹരമാക്കി.
ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ്, കല്ലന്ത്രമേട് വ്യാപാരി സമൂഹം, പരിസര വാസികൾ, സി. സുധർമ്മ എസ് ഐ സി, പ്രോഗ്രാം ഓഫീസർ സ്മിത കെ, എൻ എസ് എസ് വോളന്റീയേർസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഗ്രാമ പഞ്ചായത്ത് മെമ്പർ ബിന്ദു ജോർജും വ്യാപാരികളും ലഘുഭക്ഷണ പാനീയങ്ങൾ നൽകി വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.
വിദ്യാർത്ഥികളുടെയും പഞ്ചായത്തിന്റെയും മാതൃക പരമായ പ്രവർത്തനത്തെ ഏവരും അഭിനന്ദനങ്ങൾ അറിയിച്ചു.
Post a Comment