തിരുവനന്തപുരം; കെ.എസ്.ആർ.ടി.സി യുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിലേക്ക് അവസാന പ്രവൃത്തി ദിനമായ ശനിയാഴ്ച്ച പ്രതിദിന വരുമാനം 9.055 കോടി രൂപ എന്ന നേട്ടം കൊയ്തു.

കെ.എസ്.ആർ.ടി.സി മാനേജ്മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റിക്കാർഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപകൽ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും കൂടാതെ സൂപ്പർവൈർമാരെയും ഓഫീസർമാരെയും അഭിനന്ദിക്കുന്നതായും സി.എം.ഡി അറിയിച്ചു.

ശരിയായ മാനേജ്മെന്റും കൃത്യമായ പ്ലാനിങും നടത്തി കൂടുതൽ ബസുകൾ നിരത്തിൽ ഇറക്കിയും ഓഫ് റോഡ് നിരക്ക് കുറച്ചും ഓപ്പറേറ്റ് ചെയ്ത ബസുകൾ ഉപയോഗിച്ച് തന്നെ അധിക ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്തും ശബരിമല സർവിസിന് ബസുകൾ നൽകിയപ്പോൾ അതിന് ആനുപാതികമായി സർവീസിന് ബസുകളും ക്രൂവും നൽകുവാൻ കഴിഞ്ഞതും മുഴുവൻ ജീവനക്കാരും കൂടുതൽ ആത്മാർത്ഥമായി ജോലി ചെയ്തും ആണ് 9.055 കോടി രൂപ വരുമാനം നേടുവാൻ കഴിഞ്ഞത്.

10 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യമിട്ടിട്ടുള്ളത് എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും ഇതിന് പരിഹാരമായി കൂടുതൽ ബസുകൾ എൻ.സി.സി, ജി.സി.സി വ്യവസ്ഥയിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരികയുമാണ് എന്നും സി.എം.ഡി അറിയിച്ചു.



Post a Comment

Previous Post Next Post