ഓമശ്ശേരി :
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ആഗ്നയാമിക്കും മുക്കം ഉപജില്ലാ കലാകിരീടം ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങൾ നേടിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിനും വൈഎംസിഎ വേനപ്പാറ സ്വീകരണം നൽകി.
വൈ എം സി എ പ്രസിഡന്റ് സെബാസ്റ്റ്യൻ തോമസ് സെക്രട്ടറി ജെയ്സൺ കല്ലിടുക്കിൽ എന്നിവർ ചേർന്ന് ആഗ്നയ്ക്കും സ്കൂളിനും മെമന്റോകൾ നൽകി ആദരിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി വൈ എം സി എ ഭാരവാഹികളായ സാബു ജോൺ , തോമസ് ജോൺ , സിബി പൊട്ടൻപ്ലാക്കൽ, എം വി ബാബു അധ്യാപകരായ ബിജു മാത്യു, ജിൽസ് തോമസ്, ഡോൺ ജോസ് ,പി എം ഷാനിൽ വിമൽ വിനോയി സിസ്റ്റർ ജെയ്സി ജെയിംസ്, കെ ജെ ഷെല്ലി വിദ്യാർഥി പ്രതിനിധി അതുൽ ആന്റണി സ്കൂൾ ലീഡർ റിച്ചാർഡ് സോബിൻ എന്നിവർ പ്രസംഗിച്ചു.
വൈ എം സി എ സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു.
Post a Comment