തിരുവമ്പാടി : മോൺ.ആന്റണി കൊഴുവനാലിന്റെ നിര്യാണത്തിൽ തിരുവമ്പാടി പൗരാവലി  അനുശോചിച്ചു.
കർഷക പ്രസ്ഥാനങ്ങളുടെ അവകാശ പോരാട്ടങ്ങൾക്കും നാടിന്റെ വികസനത്തിനും കൂട്ടായ്മയ്ക്കും നേതൃത്വം നൽകിയ ഫാ: ആന്റണി കൊഴുവനാലിന്റെ പ്രവർത്തനങ്ങൾ യോഗം അനുസ്മരിച്ചു.

 പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി തിരുഹൃദയ ഫൊറോന വികാരിഫാ : തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാബു പൈക്കാട്ട്, ജോളി ജോസഫ് , ബോസ് ജേക്കബ്, ജിജി കെ. തോമസ്, ലിസി മാളിയേക്കൽ, സുരേഷ് ബാബു പയ്യടി, കെ. എൻ. ചന്ദ്രൻ , എ കെ മുഹമ്മദ്, സണ്ണി പുതുപ്പറമ്പിൽ , തോമസ് വലിയപറമ്പൻ , ജോൺസൺ പുരയിടം എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post