തിരുവമ്പാടി :കെപിഎസ് ടി.എ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിലെ സ്നേഹാലയത്തിൽ നിരാലംബരായ ആളുകളുടെ കൂടെ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സുദിനം ആയിരിക്കട്ടെ ഈ വരുന്ന ക്രിസ്മസ് എന്ന പരിപാടി കേക്ക് മുറിച്ചു കൊണ്ട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് പി സിജു അധ്യക്ഷത വഹിച്ചു.
റവന്യൂ ജില്ലാ പ്രസിഡണ്ട് ഷാജു പി കൃഷ്ണൻ, ജില്ല പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, പി ജെ ദേവസ്യ, ഒ കെ ശരീഫ്, സുധീർ, മനോജ് വാഴപ്പറമ്പിൽ, സുന്ദരൻ പ്രണവം,, മറിയാമ്മ ബാബു, ജോളി ജോസഫ്, ജെസ്സി മോൾ, സിറിൽ ജോർജ്, മുഹമ്മദലി, ഹാഷിദ്, ജമാൽ, എപി ശ്രീജിത്ത് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു.
Post a Comment