വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ നടക്കുന്ന സഹവാസക്യാമ്പിന്റെ ഉദ്ഘാടനം മുക്കം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ സത്യനാരായണൻ നിർവഹിക്കുന്നു.
ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. യുപി ക്ലാസുകളിൽ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. പിടി എ യുടെയും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ രൂപീകരിച്ച ലിറ്റിൽ ഫ്ലവർ അക്കാദമിയുടെ നേതൃത്വത്തിലാണ് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ക്യാമ്പിന്റെ ഉദ്ഘാടനം മുക്കം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഇ സത്യനാരായണൻ നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു. വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ
എ പി മുരളീധരൻ മാസ്റ്ററും ചിത്രകല, ദുരന്ത നിവാരണം നാടൻ പാട്ട് എന്നീ വിഷയങ്ങളിൽ ടെസി തോമസ് , സിനീഷ് സായ് , ചേളന്നൂർ പ്രേമൻ എന്നിവരും ക്ലാസുകളെടുത്തു.
ആരോഗ്യ വിദ്യാഭ്യാസം ഗണിതം മധുരം ശാസ്ത്ര പരീക്ഷണങ്ങൾ സ്പോക്കൺ ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ സി കെ വിജയൻ , അബ്ദുൾ നാസർ, ഗിരീഷ് മാസ്റ്റർ എൻ ജെ ദീപ എന്നിവർ നാളെ ക്ലാസുകളെടുക്കും
സഹവാസ ക്യാമ്പിന് അധ്യാപകരായ ബിജു മാത്യു ,ജിൽസ് തോമസ്, ഷബ്ന എം.എ, സി കെ ബിജില, പി എം ഷാനിൽ, ശില്പ ചാക്കോ , ഡോൺ ജോസ് , വിമൽ വിനോയി ,റിൻസ് ജോസഫ് , സിസ്റ്റർ ജെയ്സി, ശരണ്യ സുധീഷ് എന്നിവർ നേതൃത്വം നൽകുന്നു.
Post a Comment