കോടഞ്ചേരി : നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ പി സ്കൂൾ വർണ്ണാഭമായ ക്രിസ്തുമസ് ആഘോഷങ്ങൾ അരങ്ങേറി. സ്കൂൾ ഹെഡ്മിസ്ട്രസ് നിർമ്മല വി.എസ് സ്വാഗതം ആശംസിച്ചു. 

ഫാദർ വർഗീസ് വി ജോൺ കുട്ടികൾക്ക് ക്രിസ്തുമസ് സന്ദേശം നൽകി.

 ക്രിസ്തുമസ് ട്രീ യും പുൽക്കൂടും, സാന്റയും  പരിപാടിയുടെ മാറ്റുകൂട്ടി . തുടർന്ന് കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും നടത്തി.

 നെല്ലിപ്പോയിൽ ഡ്രൈവേഴ്സ്   കേക്ക് വിതരണംചെയ്തു. പരിപാടിയിൽ പിടിഎ പ്രസിഡന്റ്   ജിനേഷ് കുര്യൻ, എസ് എസ് ജി മെമ്പർ മനോജ് കുര്യൻ, അധ്യാപകരായ അനു മത്തായി,ഷഹീൻ മുസ്താഖ്, ജാസ്മിൻ സൂരജ്, എന്നിവർ ആശംസകൾ അറിയിച്ചു.


Post a Comment

Previous Post Next Post