പേരാമ്പ്ര : സമഗ്ര ശിക്ഷാ കേരള, കോഴിക്കോട്-പേരാമ്പ്ര ബി ആർ സി യുടെ നേതൃത്വത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും സ്നേഹസംഗമം ഹർഷം 2023  പരിപാടി സംഘടിപ്പിച്ചു.


 കക്കാടംപൊയിൽ പുറായിൽ റിസോർട്ടിൽ സംഘടിപ്പിച്ച സ്നേഹസംഗമം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ഉദ്ഘാടനം ചെയ്തു.


കിടപ്പിലായ കുട്ടികൾക്കുംഅവരുടെ രക്ഷിതാക്കൾക്കും ശാരീരികവും മാനസികവുമായ ഉന്നമനം ലക്ഷ്യമാക്കിയ
പരിപാടിയായിരുന്നു ഹർഷം.
 
 മെജീഷ്യൻ സനീഷ് വടകരയുടെയും മകൾ ഇല്യോഷ സനീഷ് ന്റെ യും മാന്ത്രിക വിസ്മയവും, കെ സി ഹാഷിദ് മാസ്റ്ററുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും, മെഡിക്കൽ ചെക്കപ്പും, കുട്ടികൾക്കുള്ള സ്വിമ്മിംഗ് തെറാപിയും,മൊമെന്റോ വിതരണവും സംഗമത്തിന്റെ ഭാഗമായിരുന്നു.ആടിയും പാടിയും കളിച്ചും ചിരിച്ചും സ്വിമ്മിംഗ് പൂൾ ൽ നീന്തിതുടിച്ചും ആഹ്ലാദത്തിമിർപ്പിൽ കുരുന്നുകൾ മതിമറന്നു.

ഒരേ അവസ്ഥയിലൂടെ കടന്നുപോകുന്ന വ്യത്യസ്ത സ്കൂളുകളിലെ കുട്ടികളും അവരുടെ രക്ഷിതാക്കൾക്കും പരസ്പരം ആശയവിനിമയം നടത്താനും കഴിഞ്ഞു.
 ഞാനും എന്റെ കുട്ടിയും മാത്രമുള്ള ലോകം എന്ന ചിന്തയിൽ നിന്ന് ഒരു ദിവസം സ്വയം മറന്നുല്ലസിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാക്കുവാൻ ഹർഷം പരിപാടിക്ക് കഴിഞ്ഞു.

35 വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കൾ, ഡോക്ടർ, നഴ്‌സ്‌, ഫിസിയോ തെറാപ്പിസ്റ്, ജന പ്രതിനിധികൾ, ബി ആർ സി പ്രവർത്തകർ തുടങ്ങിയവർ സംഗമത്തിന്റെ ഭാഗമായി.

ജില്ലാ പ്രോഗ്രാം ഓഫീസർ പി പി മനോജ്‌ പദ്ധതി വിശദീകരണം നടത്തി.
വാർഡ് മെമ്പർ സീന  അധ്യക്ഷത വഹിച്ചു.ഡോ അലോഗ് , കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ നസറുൽ  ഇസ്ലാം,ഷിജി കെ ടി, ജസ്‌ന വി വി, രഞ്ജിത്ത് എൽ വി, ലിനീഷ് പി പി  തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ബ്ലോക്ക്‌ പ്രൊജക്റ്റ്‌ കോ -ഓർഡിനേറ്റർ വി പി നിത സ്വാഗതവും ഹാഷിദ് കെ സി മാസ്റ്റർ രക്ഷിതാക്കൾ ക്കുള്ള ക്ലാസ്സ്‌ നയിച്ചു  ട്രെയിനർ കെ ലിമേഷ്  നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post