സീഡ് ക്ലബിന്റെ നേതൃത്വത്തിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ സംഘടിപ്പിച്ച സെമിനാറിന് സീസൺ വാച്ച് പ്രൊജക്ട് മാനേജർ മുഹമ്മദ് നിസാർ കെ നേതൃത്വം നൽകുന്നു.
ഓമശ്ശേരി :
പ്രകൃതിയോട് ഇണങ്ങിചേർന്ന് ജീവിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന സീസൺ വാച്ച് സെമിനാർ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ സംഘടിപ്പിച്ചു.
സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാറിന് സീഡ് സീസൺ വാച്ച് പ്രൊജക്ട് മാനേജർ മുഹമ്മദ് നിസാർ കെ നേതൃത്വം നൽകി.
തെരഞ്ഞെടുക്കപ്പെട്ട വൃക്ഷങ്ങളെ നിരീക്ഷിച്ച് കാലാവസ്ഥാ വ്യതിയാനം പഠിക്കുന്നതിന് കുട്ടികളെ പ്രാപ്തമാക്കുന്നതിന് സഹായിക്കുന്ന സീഡ് പദ്ധതിയിൽ അൻപതിലേറെ വിദ്യാർഥികൾ പങ്കാളികളായി.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു. മാതൃഭൂമി സീഡ് ജില്ലാ കോർഡിനേറ്റർ അഖിൽ , സീസൺ വാച്ച് അധ്യാപക കോർഡിനേറ്റർ ജിൽസ് തോമസ് ,സയൻസ് അധ്യാപിക സിബിത പി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
Post a Comment