മുക്കം: കോഴിക്കോട് മേഖല ഹെവൻസ് ഫെസ്റ്റ് ഡിസംമ്പർ 17 ന് (ഞായറാഴ്ച്ച ) രാവിലെ 9.30 ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജ് കാമ്പസിൽ നടക്കും. മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് 15 ഹെവൻസ് പ്രീസ്ക്കൂളിൽ നിന്ന് 500 വിദ്യാർത്ഥികൾ 36 ഇനങ്ങളിൽ മത്സരത്തിൽ മാറ്റുരക്കും.
 ഒഫീഷ്യലടക്കം 800 പേർ മേളയിൽ എത്തും.എട്ട് സ്റ്റേജികളിലാണ് മത്സരങ്ങൾ നടക്കുന്നത്. 

 മത്സരത്തെ വരവേൽക്കാൻ വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങൾ സജീവമായി.

 മത്സരത്തിനെത്തുന്ന വിദ്യാർത്ഥികളുടെ സ്ക്കൂൾ ബസ്സുകൾ ഇസ്ലാഹിയ കാമ്പസ് മൈതാനിയിലും മറ്റു വാഹനങ്ങൾ പുറത്ത് റോഡരികിൽ പാർക്കിംങ്ങ് സൗകര്യമൊരുക്കിയിട്ടുണ്ട്.

മെഡിക്കൽ വിഭാഗത്തിലായി അംബുലൻസ് സൗകര്യത്തോടെ എല്ലാം സംവിധാനങ്ങളും  ഒരുങ്ങി കഴിഞ്ഞു. 
മത്സര ഫലങ്ങൾ പെട്ടെന്ന് അറിയാനുള്ള സൗകര്യവുമുണ്ട്. മത്സരാർത്ഥികൾക്കും, ഒഫീഷ്യലുകൾക്കുള്ള ഭക്ഷണത്തിനും വിശാലമായ  സംവിധാനവും ഒരുക്കി കഴിഞ്ഞു.

 മത്സരങ്ങൾ രാവിലെ 10 മണിക്ക് ആരംഭിച്ച് 5 മണിയോടെ സമാപിക്കും. സമാപന സമ്മേളനം ജമാത്തെ ഇസ്ലാമി ജില്ല പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി ഉദ്ഘാടനം ചെയ്യും. 

വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ.സി.മൊയ്തീൻകോയ, ഹെവൻസ് ഫെസ്റ്റ് സംസ്ഥാന കോഡിനേറ്റർ സിദ്ദീഖ് അക്ബർ, ജനറൽ കൺവീനർ ഉബൈദുല്ല കെ.സി.പ്രചരണ കമ്മറ്റി കൺവീനർ സാലിം ജീറോഡ്, ജോ.കൺവീനർ എം.ഉണ്ണിച്ചേക്കു, ഹെവൻസ് പ്രിൻസിപ്പാൾ ടി നർഗ്ഗീസ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post