തിരുവമ്പാടി:
മുക്കം ഉപജില്ലയിൽ വർഷങ്ങളായി നിയമനാംഗീകാരം ലഭിക്കാത്ത എയ്ഡഡ് സ്കൂൾ അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്ന് കെ.പി.എസ്.ടി.എ. തിരുവമ്പാടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
നിയമനാംഗീകാരം ലഭിക്കാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാൻ ബ്രാഞ്ച് സമ്മേളനം തീരുമാനിച്ചു. കെ.പി.എസ്.ടി.എ. സംസ്ഥാന നിർവാഹക സമിതി അംഗം പി.ജെ. ദേവസ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു.
റവന്യൂ ജില്ല പ്രസിഡന്റ് ഷാജു പി. കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം സുധീർകുമാർ, റവന്യൂ ജില്ലാ ജോ.സെക്രട്ടറി ഷെറീന ബി., റവന്യൂ ജില്ലാ വനിത ഫോറം ചെയർപേഴ്സൺ ജെസിമോൾ കെ.വി., സബ് ജില്ലാ പ്രസിഡന്റ് ജോളി ജോസഫ് , സുനിൽ പോൾ, അബ്ദുറബ്ബ്, ഡാനി തോമസ്, ഫിലോമിന എന്നിവർ പ്രസംഗിച്ചു.
Post a Comment