തിരുവമ്പാടി :
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നേഴ്സിങ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ലോക എയ്ഡ്സ് ദിനാചരണം വിവിധ പരിപാടികളോടെ നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു, വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു
,വാർഡ് മെമ്പർ കെ എ മുഹമ്മദലി എയ്ഡ്സ് ദിന സന്ദേശം നൽകി. മെഡിക്കൽ ഓഫീസർ ഡോ. ഫെസിനാ ഹസ്സൻ ' സമൂഹങ്ങൾ നയിക്കട്ടെ 'എന്ന വിഷയത്തിൽ
ക്ലാസ്സെടുത്തു .
ഫ്ലാഷ് മോബ് , പോസ്റ്റർ പ്രദർശനം,പ്രതിജ്ഞ,റെഡ് റിബൺ ക്യാമ്പയിൻ, സെൽഫി കോർണർ, വിവിധകലാപരിപാടികൾ എന്നിവ അവതരിപ്പിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി എബ്രഹാം, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ , നഴ്സിംഗ് ഓഫീസർ സിമി, ജൂനിയർ സൂപ്രണ്ട് സി എം റീന, ഷില്ലി എൻ വി ,അയന (എച്ച്.ഐ) കെഎംസിടി നഴ്സിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസർ അഖില , നേഴ്സിംഗ് ട്യൂട്ടർമാരായ അമൃത കെ പി, അഖില, ജെഎച്ച് ഐ മുഹമ്മദ് ഷമീർ പി പി , കെ.ഷാജു എന്നിവർ സംസാരിച്ചു.
Post a Comment