താമരശ്ശേരി :
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ താമരശ്ശേരി ടൗണിൽ ബോധവത്കരണറാലി നടന്നു . പുതിയ സ്റ്റാന്റ് പരിസരത്തുനിന്ന് ആരംഭിച്ച റാലി പഴയസ്റ്റാന്റിൽ അവസാനിച്ചു .


തുടർന്ന് നടന്ന ബോധവത്കരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ .ടി . അബ്ദുറഹിമാൻ മാസ്റ്റർ ഉദ്‌ഘാടനം നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാബി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വികസനസ്റ്റാന്റിങ്‌ കമ്മിറ്റി ചെയർമാൻ അയൂബ്ഖാൻ , താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ . അബ്ബാസ് , ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് കുമാർ , പി.ആർ . ഓ .സൗമ്യ , നൂറ മിസ് എന്നിവർ സംസാരിച്ചു .

താമരശ്ശേരി ന്യൂട്ടൺ ഗേറ്റ് കോളേജിലെയും കൂടത്തായി ലിസാ കോളേജിലെയും വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് , സ്കിറ്റ് ഉൾപ്പടെ ബോധവത്കരണ പരിപാടി നടത്തി .

പരിപാടിയിൽ ആരോഗ്യപ്രവർത്തകർ , ആശ പ്രവർത്തകർ , ന്യൂട്ടൺ ഗേറ്റ് കോളേജിലെയും , ലിസ കോളേജിലെയും ,കൊരങ്ങാട് HSS ലെയും NSS വിദ്യാർത്ഥികൾ , പൊതുജനങ്ങൾ ഉൾപ്പടെ വലിയ ജനാവലി പങ്കെടുത്തു .

Post a Comment

Previous Post Next Post