തിരുവമ്പാടി: ജനാധിപത്യപരമായ രീതിയിൽ സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ പോലീസും , ഡിവൈഎഫ്ഐ പ്രവർത്തകരും തെരുവിൽ മൃഗീയമായി തല്ലി ചതക്കുന്നതിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
DCC ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ മാർച്ച് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മനോജ് വാഴെപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
ബോസ് ജേക്കബ്, മില്ലി മോഹൻ, ബാബു കളത്തൂർ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ടി.ജെ കുര്യാച്ചൻ, ടി.എൻ സുരേഷ്, മേഴ്സി പുളിക്കാട്ട്, ബിജു എണ്ണാർമണ്ണിൽ, ജിതിൻ പല്ലാട്ട് , ഷിജു ചെമ്പനാനി, ഹനീഫ ആച്ചപ്പറമ്പിൽ , ജോർജ് പാറെക്കുന്നത്ത് , രാമചന്ദ്രൻ കരിമ്പിൽ, സജി കൊച്ച്പ്ലാക്കൽ, ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, സുന്ദരൻ എ. പ്രണവം, ബിന്ദു ജോൺസൺ, ടോമി കൊന്നക്കൽ, ലിസി സണ്ണി, ഷൈനി ബെന്നി, യു.സി അജ്മൽ , അമൽ ടി. ജയിംസ്, ഗോപിനാഥ് മുത്തേടത്ത് പ്രസംഗിച്ചു.
Post a Comment