തിരുവമ്പാടി :
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 മത് ജന്മദിനത്തോടനുബന്ധിച്ച് തിരുവമ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജന്മദിന പദയാത്ര സംഘടിപ്പിച്ചു. "തുലയട്ടെ ഫാസ്സിസം, വളരട്ടെ ജനാധിപത്യം"
 എന്ന സന്ദേശവുമായി നടത്തിയ കോൺഗ്രസ്‌ ജന്മദിന പദയാത്ര താഴെ തിരുവമ്പാടിയിൽ സമാപിച്ചു.  

തിരുവമ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ മനോജ്‌ സെബാസ്റ്റ്യൻ വാഴേപറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ മതാധിപത്യ ഭരണത്തിന് ശ്രമിക്കുന്ന വർഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തി ഇന്ത്യയിൽ ജനാധിപത്യ മതനിരപേക്ഷ ഭരണം തിരികെ കൊണ്ടുവരുന്നതിന് കോൺഗ്രസിനെ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട്, ബാബു കളത്തൂർ, ബിജു എണ്ണാറുമണ്ണിൽ, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ടി.എൻ സുരേഷ്, ലിസി സണ്ണി, ഷൈനി ബെന്നി, മഞ്ജു ഷിബിൻ, ജോർജ് പറേക്കുന്നത്ത്, റോബർട്ട്‌ നെല്ലിക്കാതെരുവിൽ, സുന്ദരൻ എ. പ്രണവം, ഹനീഫ ആച്ചപ്പറമ്പിൽ, പി സിജു, സജി കൊച്ചുപ്ലാക്കൽ, അജ്മൽ യു.സി, അമൽ നെടുങ്കല്ലേൽ, മറിയാമ്മ ബാബു, ടോമി കൊന്നക്കൽ, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട് പ്രസംഗിച്ചു.

Post a Comment

أحدث أقدم