ഓമശ്ശേരി വാദിഹുദ എക്സ്പോ' 24 പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ഓമശ്ശേരി: വൈവിധ്യങ്ങൾ നിറഞ്ഞതും വിസ്മയിപ്പിക്കുന്നതുമായ കാഴ്ചകൾ സമ്മാനിക്കുന്ന വാദിഹുദ എക്സ്പോ' 24 ന് ഉജ്വല തുടക്കം. ഓമശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന വാദിഹുദ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഇസ്ലാമിക് സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വാദിഹുദ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. ജനുവരി 3 വരെ നീണ്ടു നിൽക്കുന്ന എക്സ്പോ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
രാവിലെ 11 മണിമുതൽ രാത്രി 9 മണിവരെ നടക്കുന്ന എക്സ്പോ ഓമശ്ശേരി ടൗണിലെ വാദിഹുദ ക്യാമ്പസിലാണ് നടക്കുന്നത്.
റോബോട്ടിക്സ്,ആർട്ടിഫിഷ്യൽ ഇന്റെലിജെന്റ്സ്, വെർച്വൽ റിയാലിറ്റി,വനശ്രീ,'തന്സീൽ' ഖുർആൻ എക്സ്പോ,മെഡിമാൾ ,എം വി ആർ,പുരാവസ്തു,പ്ലാനറ്റേറിയം ,സ്കേരി ഹൗസ്,പാന്റോറ ഡ്രീം വേൾഡ്,ടോക്കിങ് ഡോൾ,മാജിക്,മലമുകളിലെ കപ്പൽ ,വിമാനം ലാൻഡിങ് ആൻഡ് ടേക് ഓഫ് ,പോട്ടറി, കുതിര സവാരി,അമ്യൂസ് മെന്റ് പാർക്ക് തുടങ്ങി നിരവധി സ്റ്റാളുകൾ കാണാൻ നൂറുക്കണക്കിനാളുകളാണ് ആദ്യ ദിനം തന്നെ എത്തിയത്.
എക്സ്‌പോയുടെ ഭാഗമായി ഓമശ്ശേരിയിൽ വ്യാപാര മേളയും നടക്കുന്നുണ്ട്. കടകളിൽ നിന്നും നിശ്ചിത തുകക്ക് പർച്ചേസ് ചെയ്യുമ്പോൾ സൗജന്യമായി പ്രവേശന കൂപ്പൺ ലഭിക്കും.
പ്രസിഡണ്ട് ഇ.കെ ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു. കൊടുവള്ളി എ.ഇ.ഒ അബ്ദുൽ ഖാദർ മുഖ്യാതിഥിയായി. എ.കെ അബ്ദുല്ല, പി.വി അബ്ദുറഹിമാൻ മാസ്റ്റർ, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, യു.കെ ഹുസൈൻ, ഷമീം അലി, കെ.വി ഷമീർ, പി.കെ മുഹമ്മദ്, എം.പി അഷ്റഫ്, എം.പി ഇബ്രാഹിംകുട്ടി ഹാജി, എം.ടി മുഹമ്മദ് മാസ്റ്റർ, പി.ഇബ്രാഹിം മാസ്റ്റർ, പി.വി അബ്ദുല്ല, യു.കെ അബു, ടി.പി അബു ഹാജി, മൂസ ഹാജി പുത്തൂർ സംസാരിച്ചു.
പ്രശസ്ത സൂഫി ഗായകൻ ഗഫൂർ എം ഖയ്യാമിന്റെ നേതൃത്വത്തിൽ സംഗീത സദസ്സും അരങ്ങേറി.
إرسال تعليق