പുതുപ്പാടി :
കാരക്കുന്ന് ഗ്യാസ് ക്രിമിറ്റോറിയം പ്രവർത്തന ക്ഷമമാക്കുക!
ലൈഫ് ഫ്ലാറ്റ് സമുച്ചയത്തിന് ഭൂമി അനുവദിക്കുക
ബഡ്സ് സ്കൂൾ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക
തൊഴിലുറപ്പ് ഉപകരണങ്ങളും ഗ്രൗണ്ടും വാങ്ങിയതിലെ അഴിമതി അന്വേഷിക്കുക
2014 ൽ അടിച്ചു മാറ്റിയ ടാർ പഞ്ചായത്തിൽ തിരിച്ചെത്തിയതൽ സമഗ്ര അന്വേഷണം നടത്തുക
പദ്ധതി പണം മൂന്നിലൊന്ന് നഷ്ടപ്പെടുത്തിയ ഭരണ സമിതിയെ വിചാരണ ചെയ്യുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൽഡിഎഫ് ന്റെ നേതൃത്വത്തിൽ നടന്ന പുതുപ്പാടി പഞ്ചായത്ത് ഓഫീസ് ഉപരോധം സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.
കെ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ
ടി.എം. പൗലോസ്, ടി.എമൊയ്തീൻ, എം.ഇ.ജലീൽ , പി കെ ഷൈജൽ, വിനോദ് കിഴക്കയിൽ , ടി.കെ. നാസർ,കെ.ദാമോദരൻ, ഖാദർ ഹാജി കെ.ഇ. വർഗീസ് എന്നിവർ സംസാരിച്ചു.
Post a Comment