തിരുവനന്തപുരം:
യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ രണ്ടു പഞ്ചായത്തുകളിൽ ഹർത്താൽ. ആലൻകോട്, കരവാരം പഞ്ചായത്തുകളിലാണ് ഇന്ന് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്.
യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്‍റ് സുഹൈലിന്‍റെ വീടിനുനേർക്കാണ ആക്രമണം ഉണ്ടായത്. പ്രവർത്തകന്‍റെ വീടിനുനേർക്ക് സി.പി.എമ്മുകാരാണ് ആക്രമണം നടത്തിയതെന്ന് യൂത്ത് കോൺഗ്രസ് പറയുന്നു.
ഇന്നലെ മുഖ്യമന്ത്രിയുടെ നവകേരള യാത്രയുടെ വാഹനവ്യൂഹത്തിന് കരിങ്കൊടി കാണിച്ചതിന്‍റെ പക പോക്കലാണ് ആക്രമണമെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.
Post a Comment