താമരശ്ശേരി: താലൂക്ക് ഹോസ്പിറ്റലിൽ ഓപിയിലും, വാർഡുകളിലെയും രോഗികൾക്ക് ശുദ്ധീകരിച്ചതും, തണുത്തതും, ചൂടുള്ളതും മായ കുടിവെള്ളം ലഭ്യമാകുന്നതിന് വേണ്ടി കണ്ണാരം പാറക്കൽ മർഹും: മൂസ ഹാജി മകൾ മൈമൂനയുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ സംഭാവന നൽകിയ വാട്ടർ ഡിസ്പെൻസർ പ്രതീക്ഷ മെഡിക്കൽ കോളേജ് പ്രസിഡണ്ട് പി വി അൻവർഹാജി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: കെ അബ്ബാസിന് സമർപ്പിച്ചു.
പരിപാടിയിൽ നഴ്സിംഗ് സൂപ്രണ്ട് വനജ, HIC ധന്യ , മുഹമ്മദ് അണ്ടോണ, പ്രതീക്ഷ താമരശ്ശേരി പ്രവർത്തകരായ സലീം കാരാടി, നൗഫൽ വാടിക്കൽ, സിദ്ദീഖ് ഈർപ്പോണ , സിദ്ധീഖ് കാരാടി, സൽമാൻ കണ്ണാരം പാറക്കൽ, അബൂബക്കർ, ഗഫൂർ കാരാടി, ടി അലി, മുഹമ്മദലി മലോറം, ടി അനീസ്, അലി കാരാടി, അൻവർ, ബഷീർ തച്ചംപൊയിൽ തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق