താമരശ്ശേരി:
വീട്ടുമുറ്റത്തെ കിണറ്റില്‍ സാമൂഹ്യ വിരുദ്ധര്‍ മണ്ണെണ്ണ ഒഴിച്ചു.
വെഴുപ്പൂര്‍ ആലപ്പടിമ്മല്‍ ചെമ്പയില്‍ അബ്ദുല്‍ മജീദിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് അജ്ഞാതന്‍ മണ്ണെണ്ണ ഒഴിച്ചത്.

അബ്ദുള്‍ മജീദിന്റെയും അയല്‍വാസിയായ ബിന്ദുവിന്റെയും വീട്ടിലേക്ക് കുടിവെള്ളം ശേഖരിക്കുന്ന കിണറ്റിലാണ് ഇരുട്ടിന്റെ മറവില്‍ മണ്ണെണ്ണ ഒഴിച്ചത്. പതിവ് പോലെ രാവിലെ ബിന്ദു വെള്ളമെടുക്കാനായി എത്തിയപ്പോഴാണ് കിണറ്റില്‍ മണ്ണെണ്ണ കലര്‍ന്നത് ശ്രദ്ധയില്‍പെട്ടത്.

വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ മണ്ണെണ്ണ കുപ്പി കിണറിനു സമീപത്ത് നിന്ന് കണ്ടെടുത്തു.
താമരശ്ശേരി പോലീസിലും ആരോഗ്യ വകുപ്പിലും അബ്ദുല്‍ മജീദ് പരാതി നല്‍കി.

Post a Comment

Previous Post Next Post