തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് രോഗികൾക്ക് ഉല്ലാസ യാത്രയൊരുക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം.
കഴിഞ്ഞ വർഷവും ഉല്ലാസ യാത്രയൊരുക്കിയിരുന്നു.ഇത്തവണ നിലമ്പൂർ തേക്ക് മ്യൂസിയത്തിന്റെയും ഗാർഡന്റെയും സ്നേഹ തണലിലേക്കാണ് ഇവരെ കൊണ്ടുപോയത്.
രോഗങ്ങളാലും മാനസിക - ശാരീരിക പ്രയാസങ്ങളാലും ജീവിതത്തിന്റെ കയ്പേറിയ അനുഭവങ്ങളാലും വീടിനുള്ളിൽ തളക്കപ്പെട്ട രോഗികൾക്ക് ഈ ഉല്ലാസയാത്ര സമാശ്വാസത്തിന്റെ യാത്രയായി മാറി. അൻപതതോളം പേരാണ് രോഗികളും കൂട്ടിരിപ്പുക്കാരുമായി ഉല്ലാസയാത്രയിൽ പങ്കുചേർന്നത്. പാട്ടും ആട്ടവുമായി അവർ ഒരു ദിനം ആസ്വദിച്ചു. കലാപരമായ കഴിവുകളെ പ്രകടിപ്പിക്കാൻ ലഭിച്ച അവസരവും അവർ അടിച്ചു പൊളിച്ചു തകർത്താടുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം, വാർഡു മെമ്പർമാരായ അപ്പു കോട്ടയിൽ, ഷൈനി ബെന്നി, മെഡിക്കൽ ഓഫീസർ ഡോ.കെ.വി പ്രിയ, പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് , ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ , പാലിയേറ്റീവ് നേഴ്സ് ടി.എ ലിസി , കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ , ആശ പ്രവർത്തകർ എന്നിവർ ഉല്ലാസയാത്രയ്ക്ക് നേതൃത്വം നൽകി.
Post a Comment