കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ കൃഷിയിടങ്ങളിൽ കൃഷി നശിപ്പിച്ചുകൊണ്ടിരുന്ന
കാട്ടുപന്നികളെ കർഷകരുടെ താൽപ്പര്യം മുൻനിർത്തി  വെടിവെച്ച് കൊന്നു. 

 ദിവസങ്ങളോളമായി പ്രദേശത്ത് വന്യമൃഗ ശല്യം മൂലമുള്ള വിളനാശം ശമിപ്പിക്കുന്നതിന് സർക്കാറിന്റെ പുതിയ ഉത്തരവുകൾ പ്രകാരം ഗ്രാമപഞ്ചായത്തുകൾക്ക് സിദ്ധിച്ച പ്രത്യേക അധികാരം  വിനിയോഗിച്ചു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്തിലാണ് 5 കാട്ടുപന്നികളെ
ജോസ് പുതിയേടത്ത്,
സെബാസ്റ്റ്യൻ പുതുവേലിൽ,
കുര്യൻ പാണ്ടപടത്തിൽ,
ജേകബ് മംഗലത്തിൽ എന്നീ ഷൂട്ടർമാർ പരിശീലിപ്പിച്ച നായ്ക്കളുടെ സഹായത്തോടെ വെടിവെച്ച് ശാസ്ത്രീയമായി സംസകരിച്ചത്. 

മുമ്പ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നാൽ ഫോറസ്റ്റർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥൻ 2 പൊതുജനങ്ങളുടെ സാന്നിദ്ധ്യത്തിൽ മഹസ്സർ തയ്യാറാക്കേണ്ടിയിരുന്നു. എന്നാൽ പുതുക്കിയ നിലവിലുള്ള ഉത്തരവുകൾ കർഷകരുടെ ദുരിതങ്ങൾക്ക് ദ്രുതഗതിയിൽ പരിഹാരം കണ്ടെത്തുന്നതിന് സഹായകമായെന്ന് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് പറഞ്ഞു.വാർഡ് മെമ്പർമാർ പ്രദേശവാസികൾ എന്നിവരുടെ സഹായത്തോടെ ആണ് ദൗത്യം ഏറ്റെടുത്തത്. 
വരും ദിവസങ്ങളിലും കാട്ടുപന്നികളെ കൃഷിയിടത്തിൽ തെരച്ചിൽ നടത്തി വെടിവെക്കാൻ അനുമതി നൽകുമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post