തിരുവമ്പാടി: മലയോര മേഖലയായ പൊന്നാങ്കയത്ത് വന്യമൃഗ ശല്ല്യം രൂക്ഷമാണ് കഴിഞ്ഞ ദിവസം രാതിയിൽ കാട്ടാന കൂട്ടം ഗോപിനാഥൻ പുത്തൻപുരയുടെ കൃഷിയിടങ്ങളിൽ ഇറങ്ങി വ്യാപകമായി കായ്ഫലമുള്ള തെങ്ങുകൾ, കമുങ്ങുകൾ അടക്കം സകല കൃഷിയും നശിപ്പിച്ചു.
വിലയിടിവും ഉല്പാദനക്കുറവും മൂലം കർഷകർ നട്ടം തിരിയുമ്പോഴാണ് ഇടി തീ പോലെ കാട്ടുമൃഗങ്ങളുടെ ശല്യം. വനം വകുപ്പു ഉദ്യാഗസ്ഥരുടെ അനാസ്ഥയാണ് ഇതു പോലെ വന്യമൃഗങ്ങൾ കൃഷി ഇടങ്ങളിൽ ഇറങ്ങുന്നതിന് ഒരു കാരണം.
കഴിഞ്ഞ ദിവസം കണ്ണന്താനം സജിയുടെ വളർത്തുനായയെ കൊന്നു തിന്നത് കടുവയാണന്നാണ സംശയം. കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപഹാരം വർദ്ധിപ്പിച്ച് നല്കണം, വന്യജീവികളുടെ ശല്യത്തിൽ നിന്നും കൃഷി ഭൂമിയെ സംരക്ഷിക്കാൻ ശാസ്ത്രീയമായി അടിയന്തര നടപടികൾ സ്വീകരിക്കണം, കൃഷിഭൂമിയിൽ ഇറങ്ങുന്നവന്യമൃഗങ്ങൾ ഏത് തന്നെ ആയാലും അതിനെ ഏത് വിതനെയും പ്രതിരോധീക്കാനുള്ള അവകാശം കർഷകർക്ക് നല്കണം, നിലവിലുള്ള വന്യജീവി സംരക്ഷണ നിയമം കാലഹരണപ്പെട്ടതാണ് അത് പുന പരിശോധിക്കണമെന്നും സ്ഥലം സന്ദർശിച്ച കർഷക കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കർഷക കോൺഗ്രസ് ജില്ലാ വെസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്കത്തെരുവിൽ, നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് വാഴെപ്പറമ്പിൽ , കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ജുബിൻ മണ്ണുകുശുമ്പിൽ , ജിതിൻ പല്ലാട്ട് , ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജോർജ് പാറെക്കുന്നത്ത് , കർഷക കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിമാരായ ബേബിച്ചൻ കൊച്ച് വേലിക്കകത്ത് , സോണി മണ്ഡപത്തിൽ, ബൂത്ത് പ്രസിഡന്റ് പുരുഷൻ നെല്ലിമൂട്ടിൽ, ബിനു പുത്തംപുരയിൽ, ഗോപിനാഥൻ പുത്തംപുരയിൽ, സജി കണ്ണംന്താനം, ജോയി മുരിങ്ങയിൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
Post a Comment