കോഴിക്കോട്: കേരളാ കോൺഗ്രസ് പാർട്ടിയുടെയും കേരള കർഷ യൂണിയന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ നൂറു കേന്ദ്രങ്ങളിലായി നടത്തുന്ന കേര കർഷക സംഗമങ്ങളുടെ കോഴിക്കോട് ജില്ലാതല സമാപന സമ്മേളനം ഇന്ന് (18-12-2023-തിങ്കൾ) വൈകുന്നേരം 5:30-ന് കൂടരഞ്ഞി കല്പിനിയിൽ നടക്കും.
കേരളാ കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, കേരള ഐ ടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് പ്രസിഡന്റ് അപു ജോൺ ജോസഫ്, കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ അബ്രഹാം കുഴുമ്പിൽ, ഹെലൻ ഫ്രാൻസീസ്, ജില്ലാ പ്രസിഡൻറ് പി എം ജോർജ്, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഷിനോയ് അടയ്ക്കാപ്പാറ തുടങ്ങിയവർ പ്രസംഗിക്കും.
തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻറ് ജോണി പ്ലാക്കാട്ട് അധ്യക്ഷത വഹിക്കും.
വൈകുന്നേരം 0400-ന് മരഞ്ചാട്ടിയിൽ പാർട്ടി ഓഫീസ് ഉദ്ഘാടനം പാർട്ടി ഹൈ പവർ കമ്മിറ്റി മെമ്പറും കേരള ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടുമയ ശ്രീ.അപു ജോൺ ജോസഫ് നിർവഹിക്കും.
Post a Comment