തിരുവമ്പാടി :
 സെന്റ് വിൻസന്റ് ഡി പോൾ സംഘടനയുടെ ഓസാനാം  ആർട്ട് സെന്ററിൽ വിലക്കുറവിന്റെ മഹാമേളക്ക് വമ്പിച്ച
ജനകീയ പിന്തുണ .

ക്രിസ്മസ്
പ്രമാണിച്ച് ക്രിസ്ത്യൻ ഭക്ത വസ്തുക്കളുടെ
വിപുലമായ ശേഖരമാണ് തിരുവമ്പാടി ഓസാനാം
ആർട്ട് സെന്റർ എത്തിയിരിക്കുന്നത്

ക്രിസ്ത്യൻ ഭക്ത വസ്തുക്കളുടെ രൂപതയിലെ ഏറ്റവും വലിയ ഷോറൂമായ
ആർട്ട് സെന്ററിൽ
പുതിയ ഇനം ക്യാൻവാസ് ചിത്രങ്ങളുടെയും ഫ്രയിം 
വർക്കുകളുടെയും പ്രദർശനവും  ഒരുക്കിയിട്ടുണ്ട്.

ഗിഫ്റ്റ് ഐറ്റംസ്, കൗതുക അലങ്കാര വസ്തുക്കൾ, വിശുദ്ധ ഗ്രന്ധം , പ്രാർത്ഥനാ പുസ്തകങ്ങൾ , തിരുസ്വരൂപങ്ങൾ, മെഴുതിരി കാലുകൾ,
പള്ളികളിലേക്കാവശ്യമായ ഭക്ത വസ്തുക്കൾ ,
മെഴുതിരി സ്റ്റാന്റുകൾ,
വർണ്ണ കാഴ്ചകൾ, അലങ്കാര ബൾബുകൾ
എല്ലാം ഓസാനം ആർട്ട് സെന്ററിൽ ലഭ്യമാണ്.

ജീവകാര്യണ്യ പ്രസ്ഥാനം
എന്ന നിലയിൽ വലിയ ലാഭം പ്രതീക്ഷിക്കാതെ
തികച്ചും ന്യായമായ വിലയ്ക്ക് സാധനങ്ങൾ
ലഭിക്കുന്നതിനാൽ വിദൂര സ്ഥലങ്ങളിൽ നിന്നു പോലും ഉപഭോക്താക്കൾ ഇവിടെ എത്തുന്നുണ്ട്.

കഴിഞ്ഞ ആഴ്ച ആരംഭിച്ച ക്രിസ്മസ് വിപണിയിൽ അഭൂതപൂർവ്വമായ തിരക്കനുഭവപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു..

ഇവിടുത്തെ ലാഭം മുഴുവൻ സാധു ജന പരിപാലനത്തിന്
ഉപയോഗിക്കാൻ കഴിയുന്നു എന്നതിന്റെ
സന്തോഷത്തിലാണ്
വിൻസന്റ് ഡി പോൾ പ്രവർത്തകർ - നിർധനർക്ക് പത്ത് ഭവനങ്ങളാണ് ഇതിനോടകം സംഘടന
നിർമ്മിച്ച് നൽകിയിരിക്കുന്നത്.

ഭക്ഷണം  വിവാഹ സഹായം, ചിക്കിത്സാ സഹായം, വിദ്യാഭ്യാസ സഹായം വിവാഹ സഹായം തുടങ്ങിയ മേഖലകളിലും സംഘടന ജാതി മത ഭേദമെന്യേ ശ്രദ്ധ ചെലുത്തി വരുന്നു.

Post a Comment

Previous Post Next Post