തിരുവമ്പാടി : 
ആധാരം എഴുത്ത് രംഗത്ത് ലൈസൻസി കളല്ലാത്തവരുടെ കടന്നു കയറ്റം അവസാനിപ്പിച്ച് ലൈസൻസികൾക്ക് തൊഴിൽ സംരക്ഷണം നൽകി
ക്ഷേമ നിധി ആനുകൂല്യം വർദ്ദിപ്പിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ വാർഷിക സമ്മേളനം സർക്കാരിനോട്  ആവശ്യപ്പെട്ടു.

ചടങ്ങിൽ
 യൂണിറ്റ് പ്രസിഡന്റ്. കെ. കെ. ജമീല. അദ്ധ്യക്ഷതവഹിച്ച സമ്മേളനം  ജില്ലാ പഞ്ചായത്ത്‌ അംഗം. ബോസ്സ് ജേക്കബ്. ഉത്ഘാടനം ചെയ്തു.

 നാഷണലിസ്റ്റ് കർഷക തൊഴിലാളി ഫോറം (എൻ. കെ. ടി. എഫ് )സംസ്ഥാന കമ്മിറ്റി അംഗം . എ. കെ. മുഹമ്മദ്‌  മുഖ്യപ്രഭാഷണം നടത്തി.

സംഘടനഭാരവാഹികളായ സംസ്ഥാന വൈസ് പ്രസിഡന്റ് : രാജ ഗോപാലൻ , സംസ്ഥാന കമ്മിറ്റി അംഗം. മനോജ്‌ കുമാർ, മഹിളജില്ലാ ചെയർ പേഴ്സൺ. റീത്ത ബിജു കുമാർ, പി. ഐ. സതീശൻ, കെ. കെ. കൃഷ്ണൻ കുട്ടി, ഇ. പി. ശിവദാസൻ, പി. ശശി, ടി. എം. പരീത്, . പി. സോയ,കെ.എ. മേരി, ലീല. എ. കെ. സുജാത ദിവാകരൻ. തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post