വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ നടന്ന ദ്വിദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം രജിത രമേശ് നിർവഹിക്കുന്നു.
ഓമശ്ശേരി
വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ യുപി വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. പി ടി എ യുടെയും എസ് എസ് ജി യുടെയും നേതൃത്വത്തിൽ രൂപീകരിച്ച ലിറ്റിൽ ഫ്ലവർ അക്കാദമിയുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
തെരഞ്ഞെടുക്കപ്പെട്ട 60 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു.
സമാപന സമ്മേളനം ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് അംഗം രജിത രമേശ് ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, എം പി ടി എ പ്രസിഡന്റ് ഭാവന വിനോദ്, അധ്യാപകരായ ബിജു മാത്യു, സി കെ ബിജില, ഡോൺ ജോസ് , ശബ്ന ജോസ് , നമിത ജോസഫ് ,റോസ്മി രാജു , കെ പി പ്രജിത വിദ്യാർഥി പ്രതിനിധികളായ ദേവാനന്ദ് ബിജു, ആയിഷ റിയ എന്നിവരും പ്രസംഗിച്ചു.
ദ്വിദിന സഹവാസ ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ എ.പി മുരളീധരൻ ,ടെസി തോമസ്, സിനീഷ് സായ്, ചേളന്നൂർപ്രേമൻ , അബ്ദുൾ നാസർ, സി കെ വിജയൻ , ഗിരീഷ് മാസ്റ്റർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
Post a Comment