ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും വ്യവസായ ഗൗതം അദാനിയെയും പോക്കറ്റടിക്കാർഎന്ന് വിളിച്ച കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഡൽഹി ഹൈകോടതിയുടെ നിർദേശം. 

പോക്കറ്റടിക്കാരൻ എന്ന പ്രയോഗം മൂവരെയും അപമാനിക്കുന്നതാണെന്ന് കോടതി വിലയിരുത്തി. നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി എട്ടാഴ്ചത്തെ സമയവും അനുവദിച്ചു.

പരാമർശത്തിൽ നവംബർ 23ന് രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. മറുപടി നൽകിയില്ലെങ്കിൽനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ബി.ജെ.പി നൽകിയ പരാതിയെ തുടർന്നായിരുന്നു ഇത്. എന്നാൽ നോട്ടീസിന് രാഹുൽ വിശദീകരണം നൽകിയില്ല. മുതിർന്ന ​നേതാവിൽ നിന്ന് ഇത്തരം പദപ്രയോഗങ്ങൾ ഉചിതമായി തോന്നുന്നില്ലെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ അപമാനിക്കുന്ന രീതിയിലുള്ള പദപ്രയോഗങ്ങൾ ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓർമപ്പെടുത്തി.
പോക്കറ്റടിക്കാര്‍ എല്ലായ്‌പ്പോഴും മൂന്ന് പേരടങ്ങുന്ന സംഘമായാണ് വരിക. ഒരാള്‍ തനിച്ച് പോക്കറ്റടിക്കാന്‍ വരില്ല. ആദ്യത്തെയാള്‍ അസാധാരണമായ കാര്യങ്ങള്‍ പറഞ്ഞ് നിങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കും. അപ്പോള്‍ രണ്ടാമന്‍ വന്ന് നിങ്ങളുടെ പോക്കറ്റടിക്കും. മോഷണത്തിന് ഇരയാവുന്ന നിങ്ങളെ നിരീക്ഷിക്കുകയാണ് മൂന്നാമന്റെ ജോലി. നിങ്ങള്‍ പോക്കറ്റടി എതിര്‍ക്കുന്നുണ്ടോ എന്നാണ് അയാള്‍ നോക്കുന്നത്. ഉണ്ടെന്ന് കണ്ടാല്‍ അയാള്‍ നിങ്ങളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇവിടെ ശ്രദ്ധ തിരിക്കുന്നത് നരേന്ദ്ര മോദിയാണ്.

 പോക്കറ്റടിക്കുന്നത് അദാനിയും. ഇരകളെ ഭീഷണിപ്പെടുത്തുന്ന മൂന്നാമനാണ് അമിത് ഷാ. -എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

Post a Comment

أحدث أقدم