എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ കമ്മിറ്റി സംഘടിപ്പിച്ച ബാലാരവത്തിൽ അതാഹു റഹ്മാൻ ഫൈസി കുട്ടികളോട് സംസാരിക്കുന്നു.




കൊടിയത്തൂർ: ജനുവരി 20, 21 ദിവസങ്ങളിൽ എൻ അബ്ദുള്ള മുസ്‌ലിയാർ നഗറിൽ നടക്കുന്ന എസ്‌.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ കമ്മിറ്റിയുടെ 15ാം വാർഷികത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച 'ബാലാരവം' ഹൃദ്യാനുഭവമായി. മാതാപിതാക്കൾ, ഗുരുനാധന്മാർ, സമൂഹം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ ചർച്ചകൾ നടന്നു.

നൂറുൽ ഇസ്‌ലാം സെക്കണ്ടറി മദ്റസ സ്വദർ അനീസ് ഫൈസി കിഴിശേരി പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ ടൗൺ പ്രസിഡന്റ് കെ നാസിൽ അദ്ധ്യക്ഷനായി. ഉസ്താദ് അതാഹു റഹ്മാൻ ഫൈസി പാണ്ടിക്കാട് വിഷയാവതരണം നടത്തി.

മദ്റസ പ്രസിഡന്റ് അബ്ദുൽ കരീം കെ, സെക്രട്ടറി ഹുസൈൻ മാസ്റ്റർ, ട്രഷറർ ഇ.എ ജബ്ബാർ, വൈസ് പ്രസിഡന്റ് ഇ സലാം, സയ്യിദ് അബു ത്വാഹിർ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. എം.എം ആബിദ്, സി.കെ നിസാം, കെ ഷാമിൽ, അഞ്ചുമുൽ ഹഖ്, കെ ഹംദാൻ, യു നാദിം, ദാക്കിർ, ടി.കെ സജാദ്, കെ യാസീൻ തുടങ്ങിയവർ നേതൃത്വം നൽകി. 

ടൗൺ സെക്രട്ടറി ഇബ്രാഹീം അസ്‌ലമി സ്വാഗതവും ട്രഷറർ ടി.കെ മുബഷിർ നന്ദിയും പറഞ്ഞു. വിദ്യാർഥികളും രക്ഷിതാക്കളുമടക്കം നൂറിലധികം ആളുകൾ സംഗമത്തിന്റെ ഭാഗമായി.

ബാലാരവത്തിന്റെ ഭാഗമായി കൊടിയത്തൂർ യൂണിറ്റ് എസ്.കെ.എസ്.ബി.വി യുടെ നേതൃത്വത്തിൽ വിളംബര സൈക്കിൾ റാലി സംഘടിപ്പിച്ചു. മദ്റസ സ്വദർ അനീസ് ഫൈസി ഫ്ലാഗ് ഓഫ്‌ ചെയ്തു.



 

Post a Comment

أحدث أقدم