താമരശ്ശേരി: ഗ്രാമ പഞ്ചായത്ത് ഹോമിയോ ഹോസ്പിറ്റൽ നിർമ്മാണ പ്രവൃർത്തി ഉദ്ഘാടനം കൊടുവള്ളി നിയോജക മണ്ഡലം എം ൽ എ ഡോ. എം.കെ മുനീർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി.അബ്ദുറഹിമാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി. അയൂബ് ഖാൻ സ്വാഗതവും ഡോ. അഞ്ജു ( മെഡിക്കൽ ഓഫീസർ, ഹോമിയോ ) നന്ദിയും പറഞ്ഞു.
ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് കെ.എം അഷ്റഫ് മാസ്റ്റർ, ഡോ കവിത (ഡി എം ഒ, ഹോമിയോ), ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാ ബീവി, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജിത കെ.കെ, മെമ്പർ പി.സി അബ്ദുൽ അസിസ്, സ്ഥലം സംഭാവന ചെയ്ത നയാരാ പമ്പ് ഉടമ മാമു,ഭാര്യാ മറിയക്കുട്ടി ,മകൻ ജംഷീർ, വികസന സമിതി കൺവീനർ പി.പിഹാഫിസുറഹ് മാൻ, എം സുൽഫിക്കർ, എ.പി മൂസ, എ.പി ഉസ്സയിൻ, എ.സി രവികുമാർ, മുഹമ്മദ്‌കുട്ടി തച്ചറക്കൽ, പി ഗോപാലൻ, എ.പി ഹംസ മാസ്റ്റർ, കെ.സി മുഹമ്മദ് മാസ്റ്റർ,എൻ.ആർ നാസർ ഹാജി,എ.ഇ നിമി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഫസീല ഹബീബ് ,ഷംഷിദ ഷാഫി ,ആർഷ്യ ബി എം ,അനിൽ മാസ്റ്റർ, റംല കാദർ, ബുഷ്‌റ അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു. മറ്റു സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രാദേശിക നേതാക്കന്മാരും പരിപാടിയിൽ സംബന്ധിച്ചു.
Post a Comment