കോടഞ്ചേരി : അടയ്ക്ക സുഗന്ധ വിള കേന്ദ്രം റിട്ട. ടെക്നിക്കൽ അസിസ്റ്റന്റ് വേളംകോട് ഞാളിയത്ത് ഇ.പി.യോഹന്നാൻ (95) നിര്യാതനായി.

സംസ്കാരം ഇന്ന് (31-12-2023-ഞായർ) വൈകുന്നേരം 04:00-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 5ന് വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.

ഭാര്യ: പരേതയായ അന്നമ്മ (റിട്ട. അധ്യാപിക).

മക്കൾ: രാജു (കൃഷി), ജോർജ് (റിട്ട. കേണൽ), സാബു (എൻജിനീയർ, യുഎസ്), ജോയി (റിട്ട. സയന്റിസ്റ്റ്, സെറികൾചർ), ഷേർളി മേപ്പുറത്ത് (ഹോമിയോ ഡോക്ടർ, കോലഞ്ചേരി).

മരുമക്കൾ: മോളി തെക്കേൽ, ഡോ. ഷൈല ജോർജ്, ജെസ്സി കടുകത്തിങ്കൽ (യുഎസ്), ബിന്ദു വട്ടപ്പിള്ളിൽ (കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ), ഡോ. പൗലോസ് മേപ്പുറത്ത് (കോലഞ്ചേരി).

സഹോദരങ്ങൾ: ഐസക്, ഏലിയാമ്മ തേരോട്ടിൽ, സാറാമ്മ ആമിക്കാട്ടുകുടി, അന്നമ്മ മറ്റത്തിൽ, പരേതരായ പൈലി, ഡേവിഡ് ഇരപ്പുകുഴിയിൽ.


Post a Comment

Previous Post Next Post