കല്‍പറ്റ : വയനാട് മുസ്‌ലിം യത്തീഖാന ജനറല്‍ സെക്രട്ടറി  സുല്‍ത്താന്‍ബത്തേരി മാനിക്കുനി എം.എ.മുഹമ്മദ് ജമാല്‍(84) നിര്യാതനായി.

  കോഴിക്കോട് സ്വകാര്യ  ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെയായിരുന്നു അന്ത്യം.

മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണി മുതൽ 4 മണിവരെ മുട്ടിൽ യത്തീംഖാനയിൽ പൊതുദർശനത്തിന് വെയ്ക്കും, വൈകീട്ട് 6 മണിക്ക് സുൽത്താൻബത്തേരി ഡബ്ലിയു എം ഒ സ്കൂളിലും പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്.

മയ്യിത്ത് നിസ്കാരം രാത്രി 7 .30 ന് സുൽത്താൻബത്തേരി വലിയ ജുമാമസ്ജിദിൽ നടക്കും ശേഷം ചുങ്കം മൈതാനിയിൽ ഖബറടക്കും.


 മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, വയനാട് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

 പരേതരായ അബ്ദള്‍റഹിം അധികാരി-ഖദീജ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. 

ഭാര്യ: നഫീസ പുനത്തില്‍.

 മക്കള്‍: അഷ്‌റഫ്, ജംഹര്‍, ഫൗസിയ, ആയിഷ.



Post a Comment

Previous Post Next Post