കൊല്ലം: ഭിന്നശേഷിക്കാരിയായ മകളെ മാതാവ് കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്ക (എട്ട്) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം മുതൽ യുവതിയെയും മകളെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെയാണ് മാതാവ് മിനി ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റ സമ്മതം നടത്തിയത്.
ചൊവ്വാഴ്ച മുതലാണ് യുവതിയെയും മകളെയും കാണാതായത്. തുടർന്ന് ചിറയിൻകീഴ് പൊലീസിലും പരാതി നൽകി. ഇതിനുപുറമെ, സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുകയും ചെയ്തു. ഇതിനിടെ, ഇന്ന് രാവിലെയാണ് കുട്ടിയുടെ മാതാവ് മിനി (48) ചിറയിൻകീഴ് പൊലീസിൽ കീഴടങ്ങി, മകളെ കിണറ്റിൽ തള്ളിയിട്ടതായി പൊലീസിനെ അറിയിക്കുന്നത്.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് മകളെ കിണറ്റിലിട്ടതെന്നാണ് മാതാവ് മൊഴി നൽകിയിരിക്കുന്നത്. ഫോറൻസിക്, വിരളടയാള വിദഗ്ധർ സംഭവ സ്ഥലത്തെത്തി. കൊലപാതക നടത്താൻ മാതാവിനെ പ്രേരിപ്പിച്ചതെന്താണെന്ന് കൂടുതൽ ചോദ്യം ചെയ്യലിൽ മാത്രമെ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
Post a Comment