പത്തനംതിട്ട: കൈപ്പട്ടൂരില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് കുട്ടികള്‍ ഉള്‍പ്പെടെ 20-ഓളം പേര്‍ക്ക് പരിക്ക്. കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തുനിന്ന് മുണ്ടക്കയത്തേക്കുംപോയ ബസ്സുകളാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച വൈകിട്ട് 3.15 -ഓടെയാണ് സംഭവം.

കട്ടപ്പനയില്‍നിന്നും വന്ന ബസ്സില്‍ 15-ഓളം യാത്രക്കാരും തിരുവനന്തപുരം ഭാഗത്തുനിന്നുവന്ന ബസ്സില്‍ അറുപതോളം യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും മൂന്നുപേരെ അടൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

ഡ്രൈവറെ പുറത്തെടുത്തത് അരമണിക്കൂറിനുശേഷം

കട്ടപ്പനയില്‍ നിന്ന് തിരുവന്തപുരത്തേക്കു പോയ ബസിലെ ഡ്രൈവറെ പുറത്തെടുത്തത് അരമണിക്കൂറിനുശേഷമായിരുന്നു. കൂട്ടിയിടിയില്‍ ഇദ്ദേഹത്തിന്റെ രണ്ടുകാലുകളും ബസ്സിനുള്ളില്‍ കുടുങ്ങി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി സീറ്റുകളും മറ്റും വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.

Post a Comment

Previous Post Next Post