ഓമശ്ശേരി:
2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമശ്ശേരി ഗ്രാമപഞ്ചായത്തിൽ 1.60 ലക്ഷം പച്ചക്കറിത്തൈകൾ സൗജന്യമായി വിതരണം ചെയ്തു.'വിഷരഹിത പച്ചക്കറി;ആരോഗ്യമുള്ള കുടുംബം'പദ്ധതിയുടെ ഭാഗമായി വനിതാ പദ്ധതിയിലുൾപ്പെടുത്തിയാണ്‌ പച്ചക്കറിത്തൈകൾ വിതരണം ചെയ്തത്‌.തക്കാളി,വെണ്ട,വഴുതന,പയർ,മുളക്‌,വെള്ളരി തുടങ്ങിയ ആറിനം പച്ചക്കറികളുടെ ഗുണമേന്മയുള്ള തൈകളാണ്‌ പഞ്ചായത്തിലെ പത്തൊമ്പത്‌ വാർഡുകളിൽ നിന്നുള്ള അപേക്ഷകർക്ക്‌ വിതരണം ചെയ്തത്‌.പ്ലാൻ ഫണ്ടിൽ നിന്നും നാലു ലക്ഷം രൂപ ചെലവഴിച്ചാണ്‌ പദ്ധതി നടപ്പിലാക്കിയത്‌.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇൻ ചാർജ്ജ്‌ ഫാത്വിമ അബു പഞ്ചായത്ത്തല വിതരണോൽഘാടനം നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.മുൻ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ,സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ കെ.കരുണാകരൻ മാസ്റ്റർ,സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ സൈനുദ്ദീൻ കൊളത്തക്കര,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,പഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്‌മാൻ,നിർവ്വഹണ ഉദ്യോഗസ്ഥ കൃഷി ഓഫീസർ പി.പി.രാജി,ഹെഡ്‌ ക്ലാർക്ക്‌ ഷീന,ടെക്നിക്കൽ അസിസ്റ്റന്റ്‌ സാലിഫ്‌,അബു പുത്തൂർ എന്നിവർ സംസാരിച്ചു.

പഞ്ചായത്തിലെ കർഷക കുടുംബം ഉൽപാദിപ്പിച്ച പച്ചക്കറിത്തൈകളാണ്‌ വിതരണം നടത്തിയത്‌.മൂന്നാം വാർഡിലെ കായലും പാറ പാറേക്കാട്ടിൽ ബാബുവും ഭാര്യ നവോമിയും മികച്ച രീതിയിൽ നടത്തുന്ന നഴ്സറിയിൽ നിന്നാണ്‌ പച്ചക്കറിത്തൈകൾ വിതരണത്തിനെത്തിച്ചത്‌.ജൈവ വളങ്ങൾക്ക്‌ മുൻഗണന നൽകി അഴിഞ്ഞ ആറു വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്‌ ഈ കർഷക കുടുംബം.സമീപ പഞ്ചായത്തുകളിലും സ്ഥാപനങ്ങളിലും വ്യക്തികൾക്കും മിതമായ നിരക്കിൽ ഇവർ തൈകൾ  നൽകുന്നുണ്ട്‌.

ഫോട്ടോ:ഓമശ്ശേരിയിൽ പച്ചക്കറിത്തൈകളുടെ വിതരണോൽഘാടനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇൻ ചാർജ്ജ്‌ ഫാത്വിമ അബു നിർവ്വഹിക്കുന്നു.

Post a Comment

Previous Post Next Post