കട്ടിപ്പാറ : കട്ടിപ്പാറ ഹോളിഫാമിലി ഹൈസ്കൂളിൽ 1997 SSLC ബാച്ചിന്റെ കൂടിക്കാഴ്ച  'സൗഹൃദ സംഗമം 97' അതിവിപുലമായി നടത്തി .

പൂർവ്വ വിദ്യാർത്ഥിയും കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പറുമായ നിധീഷ് കല്ലുള്ളതോട്  അധ്യക്ഷത വഹിച്ച 'സൗഹൃദ സംഗമം -97' ജോസഫ് സാർ (1997- ഹെഡ്മാസ്റ്റർ)  ഉദ്ഘാടനം  ചെയ്തു.


ചടങ്ങിൽ പതിനെട്ടോളാം മുൻ അദ്ധ്യാപകരും,1997 ബാച്ചിലെ 75 ഓളം പൂർവ്വ വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

ഹോളിഫാമിലി സ്കൂൾ മാനേജർ ഫാദർ മിൽട്ടൻ മുളശ്ശേരിയും, പൂർവ്വ അധ്യാപകരും ആശംസകൾ അറിയിച്ചു.

സ്കൂൾ ലാബിലെ ഉപകരണങ്ങൾ വാങ്ങുന്നതിനായി സൗഹൃദക്കൂട്ടായ്മ സ്വരൂപ്പിച്ച തുക ഹെഡ് മിസ്ട്രസ്സ് ബെസ്സി ടീച്ചറും മാനേജർ ഫാദർ മിൽട്ടൻ മുളശ്ശേരിയും ഏറ്റു വാങ്ങി.

അകാലത്തിൽ വിട വാങ്ങിയ പൂർവ്വവിദ്യാർത്ഥി നസീറയുടെ കുട്ടികളുടെ പഠനാവശ്യത്തിലേക്ക് സ്വരൂപിച്ച  തുക പിതാവിനും മക്കൾക്കും കൈമാറി. 

തുടർന്നു നടന്ന ആശംസ പ്രസംഗത്തിൽ മുൻ വിദ്യാർത്ഥികളുടെ,  കരുതലിനെയും, ഒത്തൊരുമയേയും പ്രകീർത്തിച്ചു.  ഇരുപത്തിയഞ്ചു വർഷത്തിനുശേഷം കണ്ടുമുട്ടിയ പഴയ കൂട്ടുകാർ പലരും തിരിച്ചറിയാൻ വളരെ പ്രയാസപ്പെട്ടു. ഒരുപാട് സ്നേഹം നിറച്ച് ഓർമ്മകൾ പുതുക്കി പാട്ടുകൾ പാടി നൃത്തമാടി.

1997 സൗഹൃദ കൂട്ടായ്മ സെക്രട്ടറി അമ്പിളി സ്വാഗതം, പ്രസിഡന്റ് ബിജു നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post