തിരുവനന്തപുരം: എസ്.എഫ്.ഐ. തനിക്കെതിരെ തുടരുന്ന പ്രതിഷേധങ്ങളില്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്.എഫ്.ഐ. അവരുടെ സംസ്‌കാരമാണ് കാണിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
എന്റെ കോലം മാത്രമാണ് അവര്‍ കത്തിച്ചത്. കണ്ണൂര്‍ ജില്ലയില്‍ ഒട്ടേറെ ആളുകളെ അവര്‍ കത്തിച്ചിട്ടുണ്ട്, കൊലപ്പെടുത്തിയിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലും അവര്‍ നിരവധിപ്പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ എന്റെ കോലം കത്തിച്ചത് വലിയ കാര്യമല്ല', അദ്ദേഹം പറഞ്ഞു.
'ഇവര്‍ തുടര്‍ന്നുവരുന്ന ഫാസിസത്തെക്കുറിച്ച് കേരളത്തിലെ പ്രശസ്തനായ ഒരു എഴുത്തുകാരന്‍ അദ്ദേഹത്തിന്റെ നോവലില്‍ എഴുതിയിട്ടുണ്ട്. നിങ്ങളുടെ സ്വന്തം തോട്ടത്തിലെ തെങ്ങില്‍നിന്ന് തേങ്ങയിടാന്‍ പാര്‍ട്ടിയുടെ അനുവാദം ചോദിക്കണമെന്നാണ് അദ്ദേഹം എഴുതിയിയത്', ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
Post a Comment