തിരുവനന്തപുരം:
വിഴിഞ്ഞം വവ്വാമൂല കായലില്‍ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു. വിഴിഞ്ഞം ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർഥികളായ മണക്കാട് സ്വദേശി മുകുന്ദൻ ഉണ്ണി (19) വിഴിഞ്ഞം സ്വദേശി ലിബിനോ (19) വെട്ടുകാട് സ്വദേശി ഫെർഡിനാൻ (19) എന്നിവരാണ് മരിച്ചത്. വൈകിട്ട് മൂന്നുമണിയോടെയാണ് അപകടം നടന്നത്.
അവധിയാഘോഷിക്കാനെത്തിയ സുഹൃത്തുക്കളായ നാലംഗസംഘമാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഒരാള്‍ രക്ഷപ്പെട്ടു, ബാക്കി മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. കായലില്‍ മണല്‍ എടുത്ത ഭാഗത്തെ കയത്തില്‍പെട്ടാണ് അപകടം ഉണ്ടായത്.
ആളുകള്‍ സ്ഥിരമായി കുളിക്കാന്‍ വരുന്ന സ്ഥലമാണെന്നും ഇതുവരെയും ഇത്തരം അപകടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
വിദ്യാര്‍ഥികള്‍ അപകടത്തില്‍പെട്ടു എന്ന വാര്‍ത്ത അറിഞ്ഞ ഉടന്‍ തന്നെ പോലീസ് സംഭവസ്ഥത്ത് എത്തുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. വിഴിഞ്ഞത്തു നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
Post a Comment