തിരുവമ്പാടി:
ഡിസംബർ മാസത്തിൽ നടന്ന യുജിസി - നെറ്റ് അഖിലേന്ത്യാ പരീക്ഷയിൽ ഉന്നത വിജയം നേടി പുന്നക്കൽ പുന്നക്കുന്നേൽ എയ്ഞ്ചൽ മരിയ അജു അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പും (JRF) കരസ്ഥമാക്കി. 

എറണാകുളം സെന്റ് തെരേസാസ് കോളേജിൽ എം എ ഇക്കണോമിക്സ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ എയ്ഞ്ചൽ മരിയ, പുന്നക്കുന്നേൽ അജു എമ്മാനുവലിന്റെയും ബീന അജുവിന്റെയും മകളാണ്. 

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 99.08% മാർക്കോടെ പ്ലസ്ടു വും എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നിന്നും 95.1% മാർക്കോടെ ഡിഗ്രിയും പാസ്സായ ശേഷം സെന്റ് തെരേസാസിൽ തന്നെ പോസ്റ്റ് ഗ്രാജ്വേഷന് ചേരുകയായിരുന്നു. 

പുല്ലൂരാംപാറ ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച വിദ്യാര്‍ത്ഥികളിലെ ആദ്യ ജെആർഎഫ് ജേതാവായ എയ്ഞ്ചൽ മരിയയെ സ്കൂൾ പ്രിൻസിപ്പാൾ ആന്റണി കെജെ, ഹെഡ്മാസ്റ്റർ ജോളി ജോസഫ്, അദ്ധ്യാപകർ എന്നിവർ അഭിനന്ദിച്ചു. 

 എംഎ പൂർത്തിയാക്കുന്നതോടെ കോളേജ് ലക്ചറർ ആയോ സ്റ്റൈഫന്റോടുകൂടിയ ഗവേഷകയായോ പ്രവര്‍ത്തിക്കാനുള്ള യോഗ്യതയാണ് ഈ വിജയത്തിലൂടെ എയ്ഞ്ചൽ മരിയ കരസ്ഥമാക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post