തിരുവമ്പാടി :
പുന്നക്കൽ എഴാംവാർഡ് അമ്പാട്ട്പടി ജാഫർഖാൻ റോഡ് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടരലക്ഷം രൂപ വകയിരുത്തിയാണ് 50 മീറ്റർ റോഡ് കോൺഗ്രീറ്റ് ചെയ്തത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ ഷൈനി ബെന്നി, കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ്മാരായ ജിതിൻ പല്ലാട്ട്, അബ്രഹാം വടയാറ്റ്കുന്നേൽ, മുൻ വാർഡ് മെമ്പർ വിൽസൺ മാത്യു, ജാഫർഖാൻ പ്രസംഗിച്ചു.
Post a Comment