താമരശ്ശേരി: ഇന്ത്യൻ ഭരണഘടന എല്ലാ വിധ ന്യൂനപക്ഷാവകാശങ്ങളുടെയും സംരക്ഷണം ഉറപ്പ് നൽകുന്നതാണന്ന് എസ് വൈ എസ് സംസ്ഥാന സിക്രട്ടറി ഡോ: എ.പി അബദുൽ ഹകീം അസ്ഹരി അഭിപ്രായപ്പെട്ടു.റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ നടന്ന ഭരണഘടണ സംരക്ഷണ റാലിയിൽ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .
നൂറു കണക്കിന് പ്രവർത്തകർ അണിനിരന്ന റാലി കാരാടിയിൽ നിന്നും ആരംഭിച്ച് താമരശ്ശേരി പഴയ ബസ്റ്റാൻ്റിൽ സമാപിച്ചു.


സമാപന സമ്മേളനത്തിൽ ടി.കെ അബ്ദുറഹ്മാൻ ബാഖവി അധ്യക്ഷം വഹിച്ചു. സംസ്ഥാനഹജ്ജ് കമ്മിറ്റി
 ചെയർമാൻ സി.മുഹമ്മദ് ഫൈസി ഉൽഘാടനം ചെയ്തു.
 മുസ്തഫ പി എറക്കൽ മുഖ്യ പ്രഭാഷണവും നടത്തി.
സയ്യിദ് അബ്ദുൽ ലത്തീഫ് അഹ്ദൽ, ഡോ: അവേലത്ത് സബുർ തങ്ങൾ,
ജലീൽ സഖാഫി കടലുണ്ടി
PC ഇബ്രാഹിം മാസ്റ്റർ,
സി യം.'യൂസുഫ് സഖാഫി
റാഫി അഹ്സനി ,
ജി അബൂബക്കർ  അഫ്സൽ കൊളാരി, ബി.സിലുഖ്മാൻ ഹാജി, നാസർ മാസ്റ്റർ ചെറുവാടി എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post