തിരുവമ്പാടി :
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊടുവള്ളി ബ്ലോക്ക് വനിതാവേദി സാംസ്കാരിക വേദി സംഗമം തിരുവമ്പാടി വെച്ചു നടത്തി.
പരിപാടികളുടെ ഉദ്ഘാടനം ബന്ന ചേന്ദമംഗല്ലൂർ നിർവഹിച്ചു . ബ്ലോക്ക് പ്രസിഡൻറ് എം സദാനന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ വി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ട സാഹിത്യമത്സര വിജയികൾക്കുള്ള സമ്മാനം ജില്ലാ സെക്രട്ടറി കെ പി ഗോപിനാഥ് വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് ബ്ലോക്ക് അടിസ്ഥാനത്തിൽ പെൻഷൻ കാരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് രൂപംകൊടുത്ത സാരംഗ മ്യൂസിക് ട്രൂപ്പ് അരങ്ങേറ്റം നടത്തി.
പരിപാടിയിൽ സി അശോകൻ , ജോസ് മാത്യു ,പി വി ജോൺ , ടി ടി സദാനന്ദൻ , രത്നമ്മ ടീച്ചർ , കമല ദേവി, കെ ജെ മോളി, പി സി വേലായുധൻ മാസ്റ്റർ, കെ കെ അബ്ദുറഹ്മാൻ കുട്ടി എന്നിവർ സംസാരിച്ചു.
Post a Comment