ഓമശ്ശേരി :
പാഠ്യ-പാഠ്യേതര മേഖലകളിൽ ഒട്ടേറെ കർമ പരിപാടികൾ നടപ്പിലാക്കി മികച്ച മാതൃകകൾ സൃഷ്ടിച്ച വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന് 2023 വർഷം ലഭിച്ചത് സമാനതകളില്ലാത്ത അംഗീകാരങ്ങൾ. 
പൊതു വിദ്യാലയ ശാക്തീകരണത്തിന്റെ മികച്ച മാതൃക.




വ്യത്യസ്ത മേഖലകളിൽ ഇരുപതിലേറെ അവാർഡുകളും അംഗീകാരങ്ങളുമാണ് വിദ്യാലയം ഒരു വർഷത്തിനിടെ സ്വന്തമാക്കിയത്. 
ഒട്ടേറെ വിദ്യാർഥികളും അധ്യാപകരും പി ടി എ യും നിരവധി തവണ സ്കൂളും ആദരിക്കപ്പെട്ടു.



കുന്ദമംഗലം ബി ആർ സി യുടെ അക്കാദമിക മികവിനുള്ള ഇന്നൊവേറ്റീവ് പുരസ്കാരം ബഹു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും ഏറ്റുവാങ്ങിയ വേനപ്പാറ സ്കൂളിലെ
ഒന്നാം ക്ലാസ് വിദ്യാർഥി ആഗ്നയാമിക്ക് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിക്കുള്ള വേൾഡ് ബുക്ക് ഓഫ് റെക്കോഡ്സ് അംഗീകാരം. അഹമ്മദാബാദിൽ നടന്ന ബാലശാസ്ത്ര കോൺഗ്രസിന്റെ ദേശീയ മത്സരത്തിലും കുട്ടിക്കാനത്തു നടന്ന കേരള ശാസ്ത്ര കോൺഗ്രസിലും പ്രൊജക്ട് അവതരിപ്പിച്ച് നേടിയ 3 ദേശീയ അംഗീകാരങ്ങൾ, ആയിഷ റിയ എന്ന വിദ്യാർഥിനിക്ക് ദേശീയ ഇൻസ്പെയർ അവാർഡ്.

13 കുട്ടികൾക്ക് LSS , USS സ്കോളർഷിപ്പുകൾ നിരഞ്ജന എന്ന വിദ്യാർഥിക്ക് ഗിഫ്റ്റഡ് ചിൽഡ്രൻ ടീമിൽ സെലക്ഷൻ , 6 കുട്ടികൾക്ക് സംസ്കൃതം സ്കോളർഷിപ്പ് 5 പേർക്ക് അറബിക് സ്കോളർഷിപ്പുകളും ലഭിച്ചു. 2 വിദ്യാർഥികൾ NuMATS ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടി.

ഉപജില്ല കലോത്സവത്തിൽ യു പി ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കി സ്വർണക്കപ്പ് നേടിയ സ്കൂൾ ജില്ലാ കലോത്സവത്തിൽ രണ്ട് ഫസ്റ്റ് എ ഗ്രേഡ് ഉൾപ്പെടെ പങ്കെടുത്ത 5 ഇനങ്ങളിലും എ ഗ്രേഡ് സ്വന്തമാക്കി.
ഉപജില്ല പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും മുക്കം നഗരസഭാതല എൽ പി സ്പോട്സിൽ ഓവറോൾ ചാമ്പ്യൻമാരുമായി .
താമരശ്ശേരി രൂപതയിലെ ഏറ്റവും മികച്ച വ്യക്തിത്വ വികസന ക്ലബിനുള്ള അവാർഡ് താമരശേരി ബിഷപ്പ് മാർ.റെമജിയോസ് ഇഞ്ചനാനിയിൽ നിന്നും ഏറ്റുവാങ്ങി.
കാർഷിക ജൈവ വൈവിധ്യ മേഖലകളിലെ പ്രവർത്തന മികവിന് ഹരിത കേരളം മിഷന്റെ ഹരിത വിദ്യാലയ പുരസ്കാരം ജില്ലാ കലക്ടർ എൻ തേജ് ലോഹിത് റെഡ്ഡി ഐ എ എസ് സ്കൂളിലെത്തി സമ്മാനിച്ചിരുന്നു മാതൃഭൂമി സീഡ് ജില്ലാ ഹരിത വിദ്യാലയ പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിയിൽ നിന്നും ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയ പച്ചക്കറിത്തോട്ടമൊരുക്കിയതിനുള്ള അംഗീകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയിൽ നിന്നും ഏറ്റുവാങ്ങി.
സാമൂഹ്യ പ്രതിബദ്ധതയാർന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള നല്ല പാഠം ജില്ല എ പ്ലസ് പുരസ്കാരവും വിദ്യാരംഗം ജില്ലാ മത്സര വിജയവും സ്കൂളിന് ലഭിച്ചു. ബി ആർ സി തല ഇൻക്ലൂസീവ് സ്പോട്സിൽ 7-ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അമീൻ വ്യക്തിഗത ചാമ്പ്യനുമായി.
മുക്കം ഉപജില്ല പിടി എ അവാർഡ് എ ഇ ഒ ദീപ്തി ടിയിൽ നിന്നും ഏറ്റുവാങ്ങിയത് പി  ടി എ ക്കുള്ള അംഗീകാരവുമായി മാറി.
എല്ലാ മേഖലകളിലും മികവ് തെളിയിച്ച വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ
2024 ൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ തയ്യാറെടുക്കുകയാണ്.

Post a Comment

Previous Post Next Post