തിരുവമ്പാടി :
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് തിരുവമ്പാടി യൂണിറ്റും ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിററി കണ്ണാശുപത്രിയും ,
ദി ഒപ്റ്റിക്കൽ ഗാലറി തിരുവമ്പാടിയും സംയുക്തമായി തിരുവമ്പാടിയിലെ വ്യാപാര ഭവനിൽ വച്ച് നൂറിൽ പരം രോഗികൾക്ക് നേത്ര പരിശോധന നടത്തി.


 രോഗനിർണയവും ചികിത്സയും നിർദ്ദേശിച്ചു .യൂത്ത് വിങ് തിരുവമ്പാടി യൂണിറ്റ് പ്രസിഡണ്ട് വി. ഗിരീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട് ഉദ്ഘാടനം ചെയ്തു.

 ട്രിനിറ്റി ഹോസ്പിറ്റലിലെ ഡോക്ടർ ബാരിസ് ,നികേഷ് ,സ്റ്റാഫ് അംഗങ്ങൾ എന്നിവർ രോഗികളെ പരിശോധിച്ചു .ജിജി. കെ. തോമസ് ,സി .ബി അനൂപ് ,ആൽബിൻ തോമസ് ,ഷംസുദ്ദീൻ, നിഷാദലി ,അനസ്, ജോജു സൈമൺ എന്നിവർക്യാമ്പ് നിയന്ത്രിച്ചു

Post a Comment

أحدث أقدم