ഓമശ്ശേരിയിൽ അനുമോദന യോഗം കെ.സി.അബു ഉൽഘാടനം ചെയ്യുന്നു.


ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ടായി ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ പി.കെ.ഗംഗാധരൻ തെരഞ്ഞെടുക്കപ്പെട്ടു.മുസ്‌ലിം ലീഗിലെ പി.അബ്‌ദുൽ നാസർ മുന്നണി ധാരണ പ്രകാരം പ്രസിഡണ്ട്‌ സ്ഥാനം രാജി വെച്ചതിനെ തുടർന്നാണ്‌ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്‌.പഞ്ചായത്ത്‌ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ചിനെതിരെ 13 വോട്ടിനാണ്‌ പി.കെ.ഗംഗാധരൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്‌.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ മുസ്‌ലിം ലീഗിലെ യൂനുസ്‌ അമ്പലക്കണ്ടി പി.കെ.ഗംഗാധരനെ നിർദേശിക്കുകയും കോൺഗ്രസിലെ എം.എം.രാധാമണി ടീച്ചർ പിന്താങ്ങുകയും ചെയ്തു.ഐ.എൻ.എല്ലിലെ മൂസ നെടിയേടത്തായിരുന്നു എൽ.ഡി.എഫ്‌.സ്ഥാനാർത്ഥി.

യു.ഡി.എഫിന്‌ 12 ഉം എൽ.ഡി.എഫിന്‌ 6 ഉം ഒരു സ്വതന്ത്രാംഗവുമുൾപ്പടെ 19 അംഗങ്ങളാണ്‌ ഭരണസമിതിയിലുള്ളത്‌.അസുഖ ബാധിതയായതിനാൽ എൽ.ഡി.എഫിലെ ഒരംഗത്തിന്‌ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനായില്ല.വിദ്യാർത്ഥി-യുവജന രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തിയ പി.കെ.ഗംഗാധരൻ അഞ്ചാം വാർഡ്‌(കോറോന്തിരി) മെമ്പറാണ്‌.നിലവിൽ കോൺഗ്രസ്‌ ബ്ലോക്‌ വൈസ്‌ പ്രസിഡണ്ടായി പ്രവർത്തിക്കുന്നു.

ഭരണ സമിതി യോഗത്തിൽ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.കെ.കരുണാകരൻ മാസ്റ്റർ,സീനത്ത്‌ തട്ടാഞ്ചേരി,പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,എം.ഷീജ ബാബു,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,കെ.ആനന്ദകൃഷ്ണൻ,എം.ഷീല,ഡി.ഉഷ ദേവി ടീച്ചർ,പഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്‌മാൻ എന്നിവർ സംസാരിച്ചു.റിട്ടേണിംഗ്‌ ഓഫീസർ താമരശ്ശേരി എ.ഇ.ഒ.ഓഫീസിലെ സീനിയർ സൂപ്രണ്ട്‌ കെ.ബിന്ദു സത്യവാചകം ചൊല്ലിക്കൊടുത്തു.

തുടർന്ന് ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പൗരാവലിയുടെ അനുമോദന യോഗത്തിൽ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.ഹൗസിംഗ്‌ ബോർഡ്‌ ചെയർമാൻ കെ.സി.അബു ഉൽഘാടനം ചെയ്തു.മുൻ എം.എൽ.എ.വി.എം.ഉമർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.അഷ്‌റഫ്‌ മാസ്റ്റർ,ഹബീബ്‌ തമ്പി,പി.അബ്ദുൽ നാസർ,പി.പി.കുഞ്ഞായിൻ,കെ.കെ.അബ്ദുല്ലക്കുട്ടി,പി.ഗിരീഷ്‌ കുമാർ,കെ.ബാലകൃഷ്ണൻ മാസ്റ്റർ,പി.വി.സ്വാദിഖ്‌,ഒ.എം.ശ്രീനിവാസൻ നായർ,ടി.എം.രാധാകൃഷ്ണൻ,എസ്‌.പി.ഷഹന,കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ,വി.ജെ.ചാക്കോ,കെ.എം.കോമളവല്ലി,യു.കെ.അബു ഹാജി,സൂപ്പർ അഹമ്മദ്‌ കുട്ടി ഹാജി,റസാഖ്‌ മാസ്റ്റർ തടത്തിമ്മൽ,ഇബ്രാഹീം പള്ളിക്കണ്ടി,ഒ.പി.അബ്ദുൽ റഹ്മാൻ,നൗഷാദ്‌ ചെമ്പറ,എ.കെ.അബ്ദുല്ല എന്നിവർ സംസാരിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷരായ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതവും കെ.കരുണാകരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

 

Post a Comment

أحدث أقدم