തിരുവമ്പാടി: അടുക്കള മാലിന്യം വളമാക്കി മാറ്റാൻ നൂതന പദ്ധതി നടപ്പിലാക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്.2023 - 24 വാർഷിക പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പത്തൊൻപത് ലക്ഷം രൂപയാണ് ഇതിനായി  വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയത്.ആദ്യ ഘട്ടത്തിൽ ഗ്രാമത്തിലെ 672 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ആനക്കാംപൊയിലിൽ വെച്ച് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ നിർവ്വഹിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രാജു അമ്പലത്തിങ്കൽ അദ്ധ്യക്ഷനായി.

വീട്ടുവളപ്പിലെ പച്ചക്കറി കൃഷിക്കും മറ്റു കൃഷികൾക്കും ആവശ്യമായ ജൈവവളം വീട്ടിലെ അടുക്കള മാലിന്യത്തിൽ നിന്ന് തന്നെ ഉദ്പാദിപ്പിക്കുകയും അതിലൂടെ മാലിന്യം പ്രശ്നം പരിഹരിക്കുകകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.കഴിഞ്ഞ ദിവസം ഗ്രാമ പഞ്ചായത്ത് പ്രഖ്യാപിച്ച 'വേഗം ' നാൽപ്പതിന കർമ്മ പദ്ധതിയിലെ ഒരിനമാണ് ബൊക്കാഷി ബക്കറ്റ് സമർപ്പണം.

ചടങ്ങിൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ , ബേബി കെ.എം, മഞ്ജു ഷിബിൻ, വി ഇ ഒ സഹീർ,മേഴ്സി ടോം,മനോജ് വാഴപ്പറമ്പിൽ, ഷിബിൻ കുരിക്കാട്ടിൽ, തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post